Friday, August 22, 2014

QMT / HM CONFERENCE @ BRC BEKAL - DOCUMENTATION




                           
                                             എസ്. എസ്.. കാസര്‍ഗോഡ്
                                                        ബി.ആര്‍.സി. ബേക്കല്‍

          HM കോണ്‍ഫറന്‍സ്
                                                                                             &
                                                           QMT ഓറിയന്റേഷന്‍ 19.08.2014

          വിദ്യാലയങ്ങളില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ Q.M.T യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബേക്കല്‍ ബി ആര്‍ സി യുടെ പരിധിയില്‍ ഉള്ള സ്കുളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 18.08.2014 രാവിലെ 10 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ ആരംഭിച്ചു. . . ഒ ശ്രീ രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്തു. 54 സ്കുളുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി സംസാരിച്ചു.


                        . . ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.



        QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി വിവരിക്കുന്നു.


       തുടര്‍ന്ന് QMT ഫോര്‍മാറ്റ് എല്ലാവര്‍ക്കും വിതരണം ചെയ്തു. അതില്‍ പൂരിപ്പിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം ശേഖരിച്ച ടീച്ചേഴ്സ് ഡാറ്റയില്‍ ചില കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തുന്നതിന് വേണ്ടി GIS പ്രിന്റ് ഔട്ട് എടുത്തു കൊടുത്തു. കൂടാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ശേഖരിക്കാനുള്ള ഫോറം എല്ലാവര്‍ക്കും നല്‍കി. അദ്ധ്യാപകരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കി.

 
     സാക്ഷരം പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. കുട്ടികളില്‍ കാണുന്ന   പുരോഗതി പ്രധാനാദ്ധ്യാപകര്‍ പങ്ക് വെച്ചു.

 
                                  യോഗത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍

 
      ക്ലസ്ററര്‍ പരിശീലനത്തിന്റെ വിശകലനം യോഗത്തില്‍ നടത്തി. എസ്. എം. സി/ പി. ടി.എ പരിശീലനക്കാര്‍ പ‍ഞ്ചായത്ത് തലത്തിലും ക്ലസ്ററര്‍ തലത്തിലും നടന്ന വിവരങ്ങള്‍ പ്രധാനധ്യാപകരെ അറിയിച്ചു. വിവിധ പ‍ഞ്ചായത്തുകളില്‍ നടന്ന സമയ ക്രമം അവരെ ബോധിപ്പിച്ചു. പാദവാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍, യൂണിഫോമിനുള്ള ഇന്‍ഡന്റ് നല്‍കല്‍ , ഓഡിറ്റ് അദാലത്ത് , വിരമിച്ച അദ്ധ്യാപകരുടെ ഓഡിറ്റ് സമയക്രമം എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.

 




             ബി.ആര്‍.ജി. യോഗത്തില്‍ ബി. പി..ശ്രീ. ശിവാനന്ദന്‍ മാസ്ററര്‍ സംസാരിക്കുന്നു.




  

No comments:

Post a Comment