എസ്.
എസ്.എ.
കാസര്‍ഗോഡ്
ബി.ആര്‍.സി.
ബേക്കല്‍
അദ്ധ്യാപക
ശാക്തീകരണ പരിപാടിയുടെ
ഭാഗമായി എസ്.
എസ്.എ.യുടെ
ആഭിമുഖ്യത്തില്‍ ബേക്കല്‍
ബി.ആര്‍.സി
യുടെ പരിധിയിലുളള സ്കളുകളിലെ
മുഴുവന്‍ അദ്ധ്യാപകര്‍ക്കായി
16.08.2014
ന്
വിവിധ കേന്ദ്രങ്ങളിലായി
പരിശീലനം നടന്നു.
ജി.യു.പി.സ്കൂള്‍
പുതിയകണ്ടം,
ജി.യു.പി.സ്കൂള്‍
അഗസറഹോള ,
ബി.ആര്‍.സി
ബേക്കല്‍ ,
എന്നീ
കേന്ദ്രങ്ങളിലായി പരിശീലനം
നടന്നു.
347 അദ്ധ്യാപകര്‍
പരിശീലനത്തില്‍ പങ്കെടുത്തു.
സംസ്കൃതം
, കന്നട
, ഉറുദു
എന്നീ വിഷയങ്ങള്‍ക്ക് മറ്റ്
ബി.ആര്‍.സികളിലാണ്
കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്.
മൂന്ന്
കേന്ദ്രങ്ങളിലും എല്ലാ
തരത്തിലുമുളള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിരുന്നു.
യാതൊരു
ബുദ്ധിമുട്ടും അദ്ധ്യാപകര്‍ക്ക്
ഉണ്ടായിരുന്നില്ല.
സ്വാഗതം
സ്വാഗതം
ജി.യു.പി.എസ്
പുതിയകണ്ടത്ത് ഹെഡ്മാസ്റ്റര്‍
വിജയന്‍ മാസ്റ്റര്‍ പരിശീലന ഉദ്ഘാടനം
നിര്‍വ്വഹിക്കുന്നു.
പാദവാര്‍ഷിക
പരീക്ഷയുടെ മൂല്യനിര്‍ണ്ണയം
ഏത് രീതിയിലാണ് നടത്തേണ്ടത്
എന്നതിനെക്കുറിച്ച് വിശദമായ
ചര്‍ച്ച നടന്നു.
കൃത്യമായ
ധാരണ ഈ മേഖലയില്‍ ഉണ്ടാക്കാന്‍
സാധിച്ചു. അതുപോലെ
പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസ്
മുറിയില്‍ പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടായ
മേന്മകളും പ്രയാസങ്ങളും
പരസ്പരം പങ്കുവെച്ചു.പാഠഭാഗങ്ങള്‍
കൃത്യസമയത്ത് തീര്‍ക്കാന്‍
പറ്റുന്നില്ല എന്ന കാര്യം
അദ്ധ്യാപകര്‍ സൂചിപ്പിച്ചു.പൊതുവെ
നല്ല അഭിപ്രായങ്ങള്‍ അദ്ധ്യാപകരുടെ
ഭാഗത്ത് നിന്ന് ഉണ്ടായി.സ്കീം
ഓഫ് വര്‍ക്ക് അദ്ധ്യാപകരെ
പരിചയപ്പെടുത്തി.മെച്ചപ്പെട്ട
രീതിയില്‍ പാഠാസൂത്രണം
നടത്തുകയും ടീച്ചിംഗ് മാന്വല്‍
എഴുതുകയും ചെയ്തു.
ബഹു: ഡയറ്റ് ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ബഹു:
ബേക്കല്‍
എ.ഇ.ഒ.
ശ്രീ.രവിവര്‍മ്മന്‍
സാര്‍ , ഡയറ്റ്
ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍
സാര്‍ , ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍
മാസ്റ്റര്‍ എന്നിവരുടെ
നേതൃത്വത്തില്‍ ശക്തമായ
മോണിറ്ററിംഗ് സംവിധാനം എല്ലാ
കേന്ദ്രങ്ങളും സന്ദര്‍ശിച്ച്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കി.ജി.യു.പി.എസ്
പുതിയകണ്ടത്ത് ഹെഡ്മാസ്റ്റര്‍
വിജയന്‍ മാസ്റ്ററും ,
അഗസറഹോളയില്‍
ചന്ദ്ര മോഹനന്‍ മാസ്റ്ററും
, ബി.ആര്‍.സി.യില്‍
എ.ഇ.ഒ.
ശ്രീ.രവിവര്‍മ്മന്‍
സാറും പരിശീലന ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
4.30 ന് പരിശീലന
പരിപാടി സമാപിച്ചു.
ഒന്നാം ക്ലാസ്സ് ക്ലസ്റ്ററിലെ വിവിധ ദൃശ്യങ്ങളും പ്രവര്‍ത്തനങ്ങളും (@BRC BEKAL)
സ്വാഗതം
ഉദ്ഘാടനം
പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍
യു.പി. ക്ലാസ്സ് ക്ലസ്റ്ററിലെ വിവിധ ദൃശ്യങ്ങളും പ്രവര്‍ത്തനങ്ങളും (@GUPS KOTTIKKULAM)
രണ്ടാം ക്ലാസ്സ് ക്ലസ്റ്ററിലെ വിവിധ ദൃശ്യങ്ങളും പ്രവര്‍ത്തനങ്ങളും
No comments:
Post a Comment