Thursday, September 18, 2014

ONE DAY CLUSTER TRAINING SCHEDULE


                                              SSA KASARAGOD
                                              BRC BEKAL

ONE DAY CLUSTER TRAINING ON 20.09.2014 AT 9.30 AM TO 4 PM
SCHEDULE  

 SL.NO CLASS/SUBJECT VENUE CENTRE CHARGE
1 STD 1 GUPS PUTHIYAKANDAM SEEMA .P
2 STD II GUPS AGAZARAHOLE DRISHYA
3 STD III BRC BEKAL SINDHU.R
4 STD IV BRC BEKAL SINDHU .R
5 MATHEMATICS (UP) GUPS AGAZARAHOLE SHOBHA.R
6 SOCIAL SCIENCE (UP) GUPS AGAZARAHOLE SUJI MOL .S
7 BASIC SCIENCE GUPS AGAZARAHOLE SHOBHA .R
8 ENGLISH (UP) GUPS PUTHIYAKANDAM PRASEEDA .P.V



പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ പങ്കെടുക്കുന്ന വിഷയത്തിന്‍റെ ടെക്സ്റ്റ് ബുക്ക് , ഹാന്‍റ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട് ബുക്ക് എന്നിവ കൊണ്ടു വരാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അറിയിക്കുന്നു.

                                          എന്ന്
                                               വിശ്വസ്തതയോടെ
                                                                       
                                                                              ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                                                            ബി.ആര്‍.സി.ബേക്കല്‍

Wednesday, September 10, 2014

BLEND TRAINING ON 10.09.2014




ഓഫീസ് ബ്ലോഗുകള്‍ മെച്ചപ്പെടുത്തുന്നതിനുളള പരിശീലനം 10.09.2014 ന്  IT@School ല്‍ വച്ച് നടന്നു. പരിശീലനം കാസര്‍ഗോഡ് DDE ശ്രീ.രാഘവന്‍ ഉത്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഡയറ്റ് സീനിയര്‍ ലക്ചററര്‍ ശ്രീ.ഡോ.പി.വി.പുരുഷോത്തമന്‍ പരിശീലനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Tuesday, September 9, 2014

SMC PTA 2014-15 ഏകദിന പരിശീലനം


                                             SMC /PTA 2014-15
                                         ഏകദിന പരിശീലനം


2014-15 വര്‍ഷത്തെ ഒന്നാംഘട്ട SMC/PTA പരിശീലനം പളളിക്കര, പുല്ലൂര്‍ പെരിയ , അജാനൂര്‍ എന്നീ പഞ്ചായത്തുകളിലായി ആഗസ്റ്റ് 27,28 തീയ്യതികളില്‍ നടന്നു.പുല്ലൂര്‍ പെരിയയിലെ പരിശീലന പരിപാടി ജി.എച്ച്.എസ്.എസ് പെരിയയില്‍ വെച്ചാണ് നടന്നത്. അംഗങ്ങളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് തന്നെ പരിശീലന പരിപാടി സംഘടിപ്പിക്കണം എന്ന് അംഗങ്ങള്‍ സൂചിപ്പിച്ചു.ഈ അഭിപ്രായം മറ്റ് രണ്ട് പഞ്ചായത്ത് തല പരിശീലനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. പുല്ലൂരില്‍ CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി.യും ,IEDC RT സിന്ദുവും ക്ലാസുകള്‍ കൈകാര്യം ചെയ്തു.

അജാനൂര്‍ പഞ്ചായത്ത് തല പരിശീലനം 27/08/2014 ന് ജി.യു.പി.എസ്. പുതിയകണ്ടത്ത് വെച്ച് നടന്നു. ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.നസീമ ടീച്ചര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ട്രെയിനര്‍ ബെറ്റി എബ്രഹാം, CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി. തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

പളളിക്കര ഗ്രാമപഞ്ചായത്ത് SMC/PTA തല പരിശീലനം 28.08.2014 ന് ജി.യു.പി.എസ് .അഗസറഹോളയില്‍ വെച്ച് നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. ബി.പി..ശ്രീ.ശിവാനന്ദന്‍ , ട്രെയിനര്‍ ശ്രീമതി ബെറ്റി എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.SMC/PTA പരിശീലനം നടന്ന് കഴിഞ്ഞാല്‍ രണ്ട് മാസത്തിലൊരിക്കല്‍ ഒരു കൂടിച്ചേരല്‍ വേണം എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


Wednesday, September 3, 2014

ONAM CELEBRATION WITH CWSN STUDENTS @BRC BEKAL ON 30/08/2014


                                                  

                          ഓണനിലാവ്

        2014 ലെ ഓണാഘോഷപരിപാടികള്‍ ബി.ആര്‍.സി.യില്‍ ഗംഭീരമായി ആഘോഷിച്ചു. 30.08.14 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ബേക്കല്‍ എ...ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഔപചാരികമായ ഉല്‍ഘാടനം നടത്തി.ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഡയറ്റ് കാസറഗോഡ് സീനിയര്‍ ലെക്ചറര്‍ ശ്രീ.പുരുഷോത്തമന്‍ സാര്‍ , IT@ School master ട്രെയിനര്‍ ശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബി.പി..ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും CRC കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.ശ്രീവിദ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.




      ബി.ആര്‍.സി.പരിധിയിലെ ഇരുപതോളം MR കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത് . പരിപാടിക്ക് വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കിയവരും പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ ,കായികപരിപാടികള്‍ ,പൂക്കളം എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ചു.കസേരകളി ഏറെ രസകരമായിരുന്നു. ബി.ആര്‍.സി.യിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്ക് വേണ്ടിയും പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഓഫീസില്‍ നിന്ന് ശ്രീ.മഹേഷ് പരിപാടിയില്‍ പങ്കെടുത്തു.






   

   







     വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണത്തിന്റെ നല്ല ഓര്‍മ്മകളുമായാണ് എല്ലാവരും പിരിഞ്ഞ് പോയത്.