ഓണനിലാവ്
2014
ലെ ഓണാഘോഷപരിപാടികള്‍
ബി.ആര്.സി.യില്‍
ഗംഭീരമായി ആഘോഷിച്ചു.
30.08.14 ന് രാവിലെ
10 മണിക്ക്
ബഹുമാനപ്പെട്ട ബേക്കല്‍
എ.ഇ.ഒ.ശ്രീ.രവിവര്‍മ്മന്‍
സാര്‍ ഔപചാരികമായ ഉല്‍ഘാടനം
നടത്തി.ഓണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.ഡയറ്റ്
കാസറഗോഡ് സീനിയര്‍ ലെക്ചറര്‍
ശ്രീ.പുരുഷോത്തമന്
സാര്‍ , IT@ School master
ട്രെയിനര്‍
ശ്രീ.ശ്രീധരന്
മാസ്റ്റര്‍ തുടങ്ങിയവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ബി.പി.ഒ.ശ്രീ.ശിവാനന്ദന്
മാസ്റ്റര്‍ സ്വാഗതവും CRC
കോ-ഓര്‍ഡിനേറ്റര്‍
ശ്രീമതി.ശ്രീവിദ്യ
ടീച്ചര്‍ നന്ദിയും പറഞ്ഞു.
ബി.ആര്.സി.പരിധിയിലെ
ഇരുപതോളം MR കുട്ടികളെയും
അവരുടെ രക്ഷിതാക്കളെയും
പങ്കെടുപ്പിച്ച് കൊണ്ടാണ്
ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്
. പരിപാടിക്ക്
വേണ്ടുന്ന സാമ്പത്തിക സഹായം
നല്കിയവരും പരിപാടിയില്‍
പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
കലാപരിപാടികള്‍
,കായികപരിപാടികള്‍
,പൂക്കളം
എന്നിവ കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കുമായി
സംഘടിപ്പിച്ചു.കസേരകളി
ഏറെ രസകരമായിരുന്നു.
ബി.ആര്.സി.യിലെ
അംഗങ്ങളും പരിപാടിയില്‍
പങ്കെടുത്തു.
രക്ഷിതാക്കള്‍ക്ക്
വേണ്ടിയും പരിപാടി സംഘടിപ്പിച്ചു.
ജില്ലാ
ഓഫീസില്‍ നിന്ന് ശ്രീ.മഹേഷ്
പരിപാടിയില്‍ പങ്കെടുത്തു.








