Saturday, November 22, 2014

GANITHOLSAVAM BALASASTHRA CONGRESS





പ്രേക്ഷകന്‍

ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ , ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍

സ്വീകര്‍ത്താവ്,

എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍ ഉപജില്ല

സര്‍,

വിഷയം : ഗണിതോത്സവം -ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
സൂചന : AWP & B 2014-15 എല്‍..പി
ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെയും യു.പി.ക്ലാസുകളില്‍ ഗണിതശാസ്ത്രം അടിസ്ഥാന ശാസ്ത്രം എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ഗണിതോത്സവത്തിനോടും ബാലശാസ്ത്ര കോണ്‍ഗ്രസ്സിനോടും അനുബന്ധിച്ച് സെമിനാറുകള്‍ സ്കൂള്‍ തലത്തിലും ,സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും സംഘടിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി നവംബര്‍ 25,26 തീയ്യതികളില്‍ ഉച്ചയ്ക്ക് 2 മണിക്ക് പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യപകരുടെ കൂടിയിരിപ്പ് ബേക്കല്‍ ബി.ആര്‍.സിയില്‍ സംഘടിപ്പിച്ചിരിക്കുന്നു. യു.പി.ക്ലാസുകളില്‍ ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകന്‍ /അദ്ധ്യാപിക 25.11.14 നു ചൊവ്വാഴ്ചയും സയന്‍സ് കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകന്‍ /അദ്ധ്യാപിക 26.11.2014 നും ബേക്കല്‍ ബി.ആര്‍.സിയില്‍ എത്തിച്ചേരുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അറിയിക്കുന്നു.

                                                                    എന്ന്
                                                               
                                                  Sd/-


      ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍                              ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
      ബേക്കല്‍                                                       ബി.ആര്‍.സി.ബേക്കല്‍
പാലക്കുന്ന്
21-11-2014

No comments:

Post a Comment