Monday, November 24, 2014

UDISE 2014-15 HM ORIENTATION @ BRC BEKAL & GUPS PUTHIYAKANDAM ON 19-11-2014



           UDISE 2014-15 HM ORIENTATION  @ BRC BEKAL & GUPS        
                              PUTHIYAKANDAM  ON 19-11-2014
       


     19/11/2014 ന്  BRC BEKAL, GUPS PUTHIYAKANDAM എന്നീ സ്ഥലങ്ങളില്‍ വച്ച് നടന്ന UDISE  HM ORIENTATION ല്‍ എല്ലാ  Govt/Aided/Unaided വിദ്യാലയങ്ങളിലെയും അദ്ധ്യാപകര്‍ പങ്കെടുത്തു.100% പങ്കാളിത്തം ഉണ്ടായിരുന്നു. ഏതാനും ചില Unaided സ്കൂളിലെ  അദ്ധ്യാപകര്‍ പങ്കെടുത്തില്ല. BPO , TRAINER , CRC CO-ORDINATOR മാര്‍ , DATA ENTRY OPERATOR  മുതലായവര്‍ പങ്കെടുത്തു നേതൃത്വം നല്‍കി . അദ്ധ്യാപകര്‍ സംശയദൂരീകരണം നടത്തി. NOV 30 നു മുമ്പായി FILL ചെയ്ത DCF , BRC യില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്കി. ബന്ധപ്പെട്ട  CRC CO-ORDINATORS , TRAINER മാര്‍ എന്നിവര്‍ VERIFY ചെയ്യണമെന്നും BPO നിര്‍ദ്ദേശിച്ചു.





Sunday, November 23, 2014

രക്ഷാകര്‍തൃ സമ്മേളനം BRG (11-11-2014 )

                                 രക്ഷാകര്‍തൃ സമ്മേളനം BRG (11-11-2014 )

BRC Bekal ല്‍ വെച്ച്  രക്ഷാകര്‍തൃ സമ്മേളനത്തിന്റെ ഭാഗമായുളള BRG നടന്നു. BEKAL AEO ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു. BPO Sri.SHIVANANDAN PULIKKODAN  അദ്ധ്യക്ഷത വഹിച്ചു.BPO, TRAINER BETTY ABRAHAM എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 51 HEAD MASTERS,TEACHERS എന്നിവരും BRC STAFFS എന്നിവരും പങ്കെടുത്തു. അവകാശാധിഷ്ഠിത clean , smart വിദ്യാലയങ്ങളുടെ നിര്‍മ്മിതിക്കായി Head master മാര്‍ , അദ്ധ്യാപകര്‍ , ജനപ്രതിനിധികള്‍ ,രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും , സഹകരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും , കുട്ടിയുടെ അവകാശങ്ങള്‍ വീട്ടിലും വിദ്യാലയത്തിലും സംരക്ഷിക്കേണ്ടതുണ്ടെന്നും രക്ഷിതാക്കളുടെ പിന്തുണ ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.

FOCUS -NOTICE


FOCUS 2014-15 (08-11-2014)



                                    FOCUS 2014-15  (08-11-2014)

GLPS CHALINGAL , GLPS MADIYAN , GLPS MUTHIYAKKAL , GFUPS MANIKKOTH എന്നീ സ്ഥലങ്ങളില്‍ SPECIAL SRG യോഗങ്ങള്‍ നടന്നു.08-11-14 ന്  GLPS MADIYAN ല്‍ വികസന സെമിനാര്‍ നടന്നു. വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.
           BPO 13-11-2014 ന്  GLPS MUDIYAKKAL ല്‍ വെച്ച് നടന്ന  SRGയോഗത്തില്‍ 24-11-14 ന് വികസന സെമിനാര്‍ തീരുമാനിച്ചു. GLPS CHALINGAL ല്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ വിവിധ മത നേതാക്കള്‍ , സന്നദ്ധ സംഘടനാ പ്രതിനിധികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , സ്റ്റാഫംഗങ്ങള്‍, CRC CO-ORDINATOR ശ്രീ.ശശി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. Rs.39000/- രൂപ യോഗത്തില്‍ പിരിഞ്ഞു കിട്ടുകയും വിദ്യാലയത്തിന്റെ ക്ലാസ്സ് റൂമുകള്‍ tiles ഇടുവാനും (പഞ്ചായത്ത് വക ) school ground ശ്രമദാനത്തിലൂടെ നന്നാക്കുവാനും തീരുമാനിച്ചു. വികസന സെമിനാര്‍ 23/11/2014 ന് നടത്തുവാനും തീരുമാനിച്ചു.

GLPS MUDIYAKKAL  - SRG യോഗം ചേരുകയും 24/11/2014 ന്  വികസന സെമിനാര്‍ നടത്തുവാനും തീരുമാനിച്ചു.                   

                                         

IEDC PARAENTAL AWARENESS


                                  IEDC PARAENTAL AWARENESS


   05/11/14, 06/11/14 എന്നീ തീയ്യതികളില്‍ GUPS AGAZARAHOLE , GHSS PERIYA  എന്നീ സ്ഥലങ്ങളില്‍ വെച്ച്  IEDC രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.GUPS AGAZARAHOLE യില്‍ രണ്ട് ബാച്ചുകളിലായി 56, 20  , GHSS PERIYA യില്‍ 36 , രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു. മാസത്തിലൊരിക്കലെങ്കിലും ഇത്തരം കൂടിയിരിപ്പുകള്‍ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. BRP ശ്രീമതി. സിന്ധു ,ശ്രീമതി.ശ്രീകല  ,ശ്രീമതി.സീമ ,ശ്രീമതി.ശോഭ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.BPO ശ്രീ.ശിവാനന്ദന്‍ പുലിക്കോടന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും രക്ഷാകര്‍ത്താക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

Saturday, November 22, 2014

GANITHOLSAVAM BALASASTHRA CONGRESS





പ്രേക്ഷകന്‍

ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ , ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍

സ്വീകര്‍ത്താവ്,

എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍ ഉപജില്ല

സര്‍,

വിഷയം : ഗണിതോത്സവം -ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
സൂചന : AWP & B 2014-15 എല്‍..പി
ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെയും യു.പി.ക്ലാസുകളില്‍ ഗണിതശാസ്ത്രം അടിസ്ഥാന ശാസ്ത്രം എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ഗണിതോത്സവത്തിനോടും ബാലശാസ്ത്ര കോണ്‍ഗ്രസ്സിനോടും അനുബന്ധിച്ച് സെമിനാറുകള്‍ സ്കൂള്‍ തലത്തിലും ,സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും സംഘടിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി നവംബര്‍ 25,26 തീയ്യതികളില്‍ ഉച്ചയ്ക്ക് 2 മണിക്ക് പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യപകരുടെ കൂടിയിരിപ്പ് ബേക്കല്‍ ബി.ആര്‍.സിയില്‍ സംഘടിപ്പിച്ചിരിക്കുന്നു. യു.പി.ക്ലാസുകളില്‍ ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകന്‍ /അദ്ധ്യാപിക 25.11.14 നു ചൊവ്വാഴ്ചയും സയന്‍സ് കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകന്‍ /അദ്ധ്യാപിക 26.11.2014 നും ബേക്കല്‍ ബി.ആര്‍.സിയില്‍ എത്തിച്ചേരുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അറിയിക്കുന്നു.

                                                                    എന്ന്
                                                               
                                                  Sd/-


      ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍                              ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
      ബേക്കല്‍                                                       ബി.ആര്‍.സി.ബേക്കല്‍
പാലക്കുന്ന്
21-11-2014