Monday, August 4, 2014

സാക്ഷരം 2014 - SRG കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം


                                                          
                           എസ്.എസ്.എ.കാസറഗോഡ്
                                              ബി.ആര്‍.സി.ബേക്കല്‍ 



                                          സാക്ഷരം -2014
               SRG കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം 2014 ആഗസ്റ്റ് 4 ന്


         സാക്ഷരം 2014 പരിപാടിയുടെ SRG കണ്‍വീനര്‍മാര്‍ക്കുളള ഏകദിന പരിശീലനത്തിന്റെ സബ് ജില്ലാ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ നിയോജകമണ്ഡലം എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബഹുമാനപ്പെട്ട എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഊന്നിപ്പറഞ്ഞു.എല്ലാ സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത് സാധിക്കുകയുളളൂ.ഇതിന്റെ പൂര്‍ണ്ണ വിജയത്തിന് വേണ്ടി അദ്ധ്യാപക സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 




ബഹുമാനപ്പെട്ട ഉദുമ നിയോജകമണ്ഡലം എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ബേക്കല്‍ എ...ശ്രീ.കെ.രവിവര്‍മ്മന്‍ സാര്‍, ജി.യു.പി.എസ്.കോട്ടിക്കുളം ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി.ശ്രീദേവി ടീച്ചര്‍ ,ബി.പി..ശ്രീ.ശിവാനന്ദന്‍ സാര്‍ , ഡയറ്റ്  ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ എന്നിവര്‍ സമീപം


     ഡയറ്റ്  ലെക്ചറര്‍ ,ശ്രീ.സുബ്രഹ്മണ്യന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ബേക്കല്‍ എ...              ശ്രീ.കെ.രവിവര്‍മ്മന്‍ സാര്‍ അദ്ധ്യക്ഷത വഹിച്ചു.ബേക്കല്‍ ബി.പി..ശ്രീ.ശിവാനന്ദന്‍ സാര്‍ ,ജി.യു.പി.എസ്.കോട്ടിക്കുളം ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി.ശ്രീദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിദ്യാലയങ്ങളിലേക്കുളള കൈപ്പുസ്തകങ്ങളും വര്‍ക്കുഷീറ്റുകളും ബഹുമാനപ്പെട്ട എം.എല്‍.. വിതരണം ചെയ്തു.

         ഡയറ്റ്  ലെക്ചറര്‍ ,ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ യോഗത്തില്‍ സ്വാഗതം ആശംസിക്കുന്നു.

                     ...ശ്രീ. കെ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ സംസാരിക്കുന്നു

   വിദ്യാലയങ്ങളിലേക്കുളള കൈപ്പുസ്തകങ്ങളും വര്‍ക്കുഷീറ്റുകളും ബഹുമാനപ്പെട്ട എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ വിതരണം ചെയ്യുന്നു.

 



No comments:

Post a Comment