എസ്. എസ്.എ. കാസര്‍ഗോഡ്
ബി.ആര്‍.സി. ബേക്കല്‍
2014-15 ബേക്കല്‍ ബി.ആര്‍.സിതല പ്രവേശനോത്സവം @ തച്ചങ്ങാട് സ്കൂള്‍
ബേക്കല്‍ ബി.ആര്‍.സി തല പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്കൂളില്‍ വച്ച് ഗംഭീര പരിപാടികളോടു കൂടി നടന്നു.സ്കൗട്ട്, ഗൈഡ്സ് ,തൈക്കോണ്ടോ, കുട്ടികളുടെ മിന്നുന്ന പ്രകടനങ്ങള്‍, സ്കൂള്‍ കുട്ടികളുടെഡിസ്പ്ളെ,ചെണ്ട മേളം, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയ്ക്കു കൊഴുപ്പേകി. പി.ടി.എ,എം.പി.ടി.എ, എസ്.എം.സി, സന്നദ്ധ സംഘടനകള്‍ ,നാട്ടുകാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍,സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണി നിരന്നു.തുടര്‍ന്ന് സ്കൂള്‍ കുട്ടികളെ പ്രവേശന കവാടത്തില്‍ നിന്ന് ആനയിച്ച് യോഗം നടക്കുന്ന ഹാളിലേക്ക് കൊണ്ടു പോയി.എസ്. എസ്.എ. നല്‍കിയ പ്രവേശനോത്സവ ഗാനത്തോടെയാണ് കാര്യ പരിപാടികള്‍ ആരംഭിച്ചത്.
ശ്രീ.വിനോദ് മാസ്റ്ററും കുട്ടികളും പ്രവേശനോത്സവ ഗാനം ആലപിക്കുന്നു.
പി.ടി.എ.പ്രസിഡണ്ട്ശ്രീ.വി.വി.സുകുമാരന്‍ സ്വാഗതം പറയുന്നു.
പി.ടി.എ.പ്രസിഡണ്ട്ശ്രീ.വി.വി.സുകുമാരന്‍ സ്വാഗതം പറഞ്ഞു.ബഹു:പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബഹു:ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ജാസ്മിന്‍ , ബഹു:വാര്‍ഡ് മെമ്പര്‍ അജയന്‍ പനയാല്‍ ,ഡയറ്റ് ഫാക്കല്‍റ്റി സുബ്രമണ്യന്‍ മാസ്റ്റര്‍ ,ബേക്കല്‍ ബി.പി.ഒ ശിവാനന്ദന്‍ മാസ്റ്റര്‍,എസ്.എം.സി.ചെയര്‍മാന്‍ബാലന്‍കുതിരക്കോട് ,പി.ടി.എ.അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. സ്ററാഫ് സെക്രട്ടറി ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
ബഹു:പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുന്നു.
ബേക്കല്‍ ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.
പഠനോപകരണങ്ങളുടെ വിതരണം ബഹു:വാര്‍ഡ് മെമ്പര്‍ ശ്രീ.അജയന്‍ പനയാല്‍ നിര്‍വ്വഹിക്കുന്നു.
പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുളള പഠനോപകരണങ്ങളുടെ വിതരണം ബഹു:വാര്‍ഡ് മെമ്പര്‍ ശ്രീ.അജയന്‍ പനയാല്‍ നിര്‍വ്വഹിച്ചു.സ്കൂള്‍ എച്ച്.എം.ശ്രീ.സോമന്‍ മാസ്റ്റര്‍ ബഹു:സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുള്‍ റബ്ബ് നല്‍കിയ സന്ദേശം യോഗത്തില്‍ വായിച്ചു. എസ്. എസ്.എ . തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകം ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ വിദ്യാലയ പരിപാലന സമിതിയ്ക്കു കൈമാറി.
ഘോഷയാത്രയിലെ വിവിധ ദൃശ്യങ്ങള്‍
ദൃശ്യ,പത്ര മാധ്യമങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു.കുട്ടികള്‍ക്ക്മധുര പലഹാരങ്ങളോടൊപ്പം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിലെ സദസ്സ്.
No comments:
Post a Comment