Sunday, March 1, 2015

SC/ ST CULTURAL FEST


        SC / ST CULTURAL FEST   "തുടി"                                   

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരുടെ സര്‍ഗ്ഗശേഷികള്‍ വികസിപ്പിക്കുന്നതിനും വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ CULTURAL FEST നടത്തിവരുന്നു. ആ വിഭാഗത്തില്‍ ‌പെട്ടവരുടെ തനതായ കലയും സംസ്കാരവും നിലനില്‍ക്കുകയും പരിപോഷിപ്പിക്കുകയും വരും തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നു എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
 രണ്ട് കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. ഫെബ്രുവരി 19 ന് GFUPS Manikkoth വെച്ചും ഫെബ്രുവരി 20 ന് GUPS Keekkan വെച്ചും പരിപാടി നടന്നു. 40 വീതം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.


  *      GFUPS Manikkoth വെച്ച് നടന്ന CULTURAL FEST ലെ വിവിധ ദൃശ്യങ്ങള്‍







 * GUPS Keekkan ത്ത് വെച്ച് നടന്ന CULTURAL FEST ലെ വിവിധ ദൃശ്യങ്ങള്‍







     നാട്ടുകാരുടെയും SMC PTA യുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു. സ്കൂള്‍ Hms , അദ്ധ്യാപകര്‍ എന്നിവര്‍ പൂര്‍ണ്ണമായും സഹകരിച്ചു.മാധവന്‍ പുല്ലൂരും സംഘവും അവതരിപ്പിച്ച മംഗലം കളിയും അദ്ദേഹത്തിന്റെ നാടന്‍പാട്ടും കുട്ടികളെ ഹരം പിടിപ്പിക്കുന്നതായിരുന്നു.വളരെ മികച്ച മൊഡ്യൂള്‍ വെച്ച് കൊണ്ടാണ് ബി.ആര്‍.സി. ട്രെയിനര്‍മാരും , സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍മാരും പരിപാടി നടത്തിയത്.എല്ലാ സ്കൂളില്‍ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു.

No comments:

Post a Comment