Sunday, March 1, 2015

ജ്വാല


            പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ് " ജ്വാല "

പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും ധാരാളം പരിപാടികള്‍ നടത്തിവരുന്നു.ഇതിന്റെ ഭാഗമായി ഉപജില്ലയിലെ നാല് പഞ്ചായത്തുകളില്‍ 3 ദിവസം വീതമുളള ക്യാമ്പുകള്‍ സംഘടിപ്പിച്ചു.കുട്ടികളുടെ പഠന സമയം പാഴാക്കാതെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

               GUPS Ayambare യില്‍ വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍
















ജനുവരി 16,17,18 തീയ്യതികളില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ GUPS Ayambare യിലും ഉദുമ പഞ്ചായത്തിലെ GUPS Kottikkulam ത്തും ക്യാമ്പ് നടന്നു.
ജനുവരി 23,24,25 തീയ്യതികളില്‍ അജാനൂരിലെ GUPS Puthiyakandam ത്തും പളളിക്കരയിലെ GUPS Agazarahole യിലുമാണ് ക്യാമ്പുകള്‍ നടന്നത്.ക്യാമ്പുകളില്‍ ജനപ്രതിനിധികള്‍ , AEO, SSA ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. SMC, PTA, MPTA പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പൂര്‍ണ്ണമായ സഹകരണം എല്ലാ സ്ഥലങ്ങളിലും ലഭ്യമായിരുന്നു.അതാത് കേന്ദ്രങ്ങളിലെ പ്രധാന അദ്ധ്യാപകര്‍ , അദ്ധ്യാപകര്‍ തുടങ്ങിയവരുടെ പൂര്‍ണ്ണമായ സഹകരണം ലഭ്യമായിരുന്നു. നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.

       GUPS Puthiyakandam  വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍ 












 ക്യാമ്പിന്റെ സമാപനത്തില്‍ വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ഉണ്ടായത്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോപിനാഥ്  , ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.

No comments:

Post a Comment