Sunday, March 1, 2015

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്


പഠന പരിപോഷണ പരിപാടി 2014-15 
Science Talent Enrichment programme-ബാലശാസ്ത്ര കോണ്‍ഗ്രസ്സ്


 
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സ്കൂള്‍ തല സെമിനാറിനുശേഷം പഞ്ചായത്തു തല സെമിനാര്‍ ജനുവരി27 നു നാലുപഞ്ചായത്തുകളിലായി നടന്നു.പള്ളിക്കര ,പുല്ലൂര്‍ പെരിയ, അജാനൂര്‍,ഉദുമ പഞ്ചായത്തുകളിലേത് യഥാക്രമം ജി.യു.പി .സ്കൂള്‍ കരിച്ചേരി,ജി.യു.പി സ്കൂള്‍ ആയമ്പാറ, ജി.യു പി സ്കൂള്‍ പുതിയകണ്ടം ,ജി.യു.പി.സ് കോട്ടിക്കുളം എന്നിവിടങ്ങളിലായി നടന്നു. ജനപ്രതിനികളും നാട്ടുകാരും പങ്കെടുത്തു. എല്ലാസ്കൂളുകളില്‍ നിന്നുംപങ്കാളിത്തം ഉണ്ടായിരുന്നു.


 Balasatra congress BRC level വിവിധ ദൃശ്യങ്ങള്‍







       അവതരണത്തില്‍ മികവുറ്റ പ്രകടനമായിരുന്നുകട്ടികള്‍ കാഴ്ചവച്ചത്.ഉദ്ഘാടന പരിപാടികളും സമ്മാനദാനവും നടന്നു.ഏഴാം തരത്തില്‍ പള്ളിക്കര പ‌ഞ്ചായത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഗവ.യു. പി.സ്കൂള്‍ കരിച്ചേരിയും ഗവ. ഹൈസ്കൂള്‍ തച്ചങ്ങാടും നേടി. പുല്ലൂര്‍ പെരിയയില്‍ ഗവ.യു. പി.സ്കൂള്‍ പുല്ലൂരും ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കല്ല്യോട്ടും ,അജാനൂരില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ രാവണേശ്വരവും ഗവ.യു. പി.സ്കൂള്‍ പുതിയകണ്ടവും ഉദുമയില്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ബേക്കല്‍ ,ഗവ. ഫിഷറീസ് യു. പി.സ്കൂള്‍ കോട്ടിക്കുളവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.


തുടര്‍ന്നു 21/02/15ന് ഉപജില്ലാതല ബാലശാണ്‍സ്ത്രകോണ്‍ഗ്രസ്സ് ബി.ആര്‍.സി. ബേക്കലില്‍ വെച്ചു നടന്നു. ഏഴാം തരത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കര്‍ഹരായവരാണ് ഉപജില്ലാതലമത്സരത്തില്‍ മാറ്റുരച്ചത്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ബഹു.ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ രവിവര്‍മ്മന്‍ സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു. ഡയറ്റ് ഫാക്കല്‍ടി ഡോ. രഘുറാംഭട്ട് അദ്ധ്യക്ഷനായിരുന്നു.ബി.പി.ഒ ശിവാനന്ദന്‍ സാര്‍ സ്വാഗതവും ട്രൈനര്‍ ബറ്റി എബ്രഹാം പരഞ്ഞു. തുടര്‍ന്നുനടന്ന സെമിനാറിനാറവതരണം ഒന്നിനൊന്ന് മികച്ചതായിരുന്നു.പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ടതും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ സമഗ്രമായും സരളമായും അവതരിപ്പിച്ചു.പീയര്‍ ഗ്രൂപ്പ് വിലയിരുത്തല്‍ വളരെ മെച്ചപ്പെട്ടതായിരുന്നു.ഗവ. യു.പി.സ്കൂള്‍ പുല്ലൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടി. സമാപന ചടങ്ങില്‍ ഡോ.രഘുറാംഭട്ട് സമ്മാനദാനം നിര്‍വഹിച്ചു.

ജ്വാല


            പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ് " ജ്വാല "

പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും ധാരാളം പരിപാടികള്‍ നടത്തിവരുന്നു.ഇതിന്റെ ഭാഗമായി ഉപജില്ലയിലെ നാല് പഞ്ചായത്തുകളില്‍ 3 ദിവസം വീതമുളള ക്യാമ്പുകള്‍ സംഘടിപ്പിച്ചു.കുട്ടികളുടെ പഠന സമയം പാഴാക്കാതെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

               GUPS Ayambare യില്‍ വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍
















ജനുവരി 16,17,18 തീയ്യതികളില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ GUPS Ayambare യിലും ഉദുമ പഞ്ചായത്തിലെ GUPS Kottikkulam ത്തും ക്യാമ്പ് നടന്നു.
ജനുവരി 23,24,25 തീയ്യതികളില്‍ അജാനൂരിലെ GUPS Puthiyakandam ത്തും പളളിക്കരയിലെ GUPS Agazarahole യിലുമാണ് ക്യാമ്പുകള്‍ നടന്നത്.ക്യാമ്പുകളില്‍ ജനപ്രതിനിധികള്‍ , AEO, SSA ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. SMC, PTA, MPTA പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പൂര്‍ണ്ണമായ സഹകരണം എല്ലാ സ്ഥലങ്ങളിലും ലഭ്യമായിരുന്നു.അതാത് കേന്ദ്രങ്ങളിലെ പ്രധാന അദ്ധ്യാപകര്‍ , അദ്ധ്യാപകര്‍ തുടങ്ങിയവരുടെ പൂര്‍ണ്ണമായ സഹകരണം ലഭ്യമായിരുന്നു. നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.

       GUPS Puthiyakandam  വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍ 












 ക്യാമ്പിന്റെ സമാപനത്തില്‍ വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ഉണ്ടായത്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോപിനാഥ്  , ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.

അമ്മ അറിയാന്‍

                                     
                                                അമ്മ അറിയാന്‍


ന്യൂനപക്ഷ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതിന് ഒരുപാട് ഗുണങ്ങളും കാണാനുണ്ട് . ഈ അക്കാദമിക വര്‍ഷവും അത്തരത്തിലുളള പരിപാടി ഉപജില്ലയിലെ 20 സ്കൂളുകളില്‍ സംഘടിപ്പിച്ചു.

      IALPS Udma യില്‍ വച്ച് നടന്ന " അമ്മ അറിയാന്‍ " പരിപാടിയിലെ വിവിധ ദൃശ്യങ്ങള്‍




  GMUP Pallikkara യില്‍ വച്ച് നടന്ന  അമ്മ അറിയാന്‍ പരിപാടിയിലെ വിവിധ ദൃശ്യങ്ങള്‍





ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഉളള സ്കൂളുകളാണ് തെരഞ്ഞെടുത്തത്.ഒരു കേന്ദ്രത്തില്‍ 189 വരെ ആളുകള്‍ പങ്കെടുത്തു എന്നത് ഇതിന്റെ ഒരു വിജയമാണ്. HIAUP Chithari school ല്‍ നടന്ന പരിശീലനത്തില്‍ 189 അമ്മമാരാണ് പങ്കെടുത്തത്. 20 സ്കൂളുകളിലും കൂടി 1123 അമ്മമാര്‍ പരിശീലനത്തില്‍ പങ്കെടുത്തതായി Review Meeting ല്‍ ബി.ആര്‍.സി. ട്രെയിനര്‍മാരും , സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍മാരും റിപ്പോര്‍ട്ട് ചെയ്തു.

SL.NO DATE VENU NO OF PARTICIPANTS
1 13/01/15 GUPS AGAZARAHOLE 54
2 13/01/15 IALPS BEKAL 24
3 14/01/15 HIAUPS CHITHARI 189
4 14/01/15 GVHSS KUNIYA 140
5 15/01/15 RALPS MOUVAL 100
6 15/01/15 GMUPS PALLIKKARE 40
7 20/01/15 GWLPS BARE 39
8 20/01/15 MPSGVHSS BELLIKKOTH 40
9 21/01/15 SMAUPS PANAYAL 25
10 21/01/15 GHSS UDMA 26
11 21/01/15 GMLPS AJANUR 50
12 05/02/15 GHS THACHANGAD 48
13 05/02/15 IHSS AJANUR 69
14 06/02/15 GFUPS AJANUR 54
15 06/02/15 GLPS MUKKOOD 30
16 09/02/15 GFHSS BEKAL 35
17 10/02/15 IALPS UDMA 99
18 10/02/15 GUPS KEEKAN 17
19 10/02/15 GUPS BARE 40




TOTAL
1123
പ്രധാന അദ്ധ്യാപകരുടെ യോഗത്തില്‍ നല്ല feedback ആണ് ഇതിന് ലഭിച്ചത് . കുട്ടികള്‍ക്ക് പഠിക്കാനുളള അന്തരീക്ഷം വീടുകളില്‍ എങ്ങനെ ഉണ്ടാക്കാം, പഠനത്തില്‍ കുട്ടികളെ എങ്ങനെ സഹായിക്കാം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സ്കൂളുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെ BRC Trainer , CRCC തുടങ്ങിയവരാണ് പരിപാടി നടത്തിയത്.