Saturday, October 18, 2014

CLUSTER TRAINING DRG LIST OF RP'S & VENUE


16/2014-15/SSA BRC BEKAL dt 18/10/2014


From
The Block Programme Officer
BRC Bekal


To
The Deputy Director Of Education Kasaragod
The District Educational Officer Kanhangad
The Assistant Educational Officer Bekal

Sir,


Sub: SSA- One day cluster Training – DRG Training at various centres on 
         21-10-14

Ref: No B2/68/2014/SSA dt 16/10/2014

As per the reference cited above DRG Training for one day cluster level Training is scheduled at the following venues. The service of the under mentioned Teachers are required for the smooth conduct of the cluster level training. So please give directions to the concerned school Headmasters to relieve the Teachers for the DRG Training.



                                                                      Yours faithfully


                                                                        Block Programme Officer
                                                                         BRC Bekal



 








 



CLUSTER LEVEL TEACHER TRAINING 2014-15
 
 
BEKAL SUB DISTRICT - BRC BEKAL

 
LIST OF RPS FOR DRG ON 21-10-14












SL
NO
CLASS/SUB
VENUE
NAME OF RPS
NAME OF SCHOOLS
1
             I

1 . PREETHA
GHSS RAVANESHWAR


GUPS PUTHIYAKANDAM
2 . ARUVA
HIAUPS CHITHARI
2
II
BRC HOSDURG
1 .VIJAYAN .K.T
GUPS PUTHIYAKANDAM



2 . DILEEP KUMAR
RRM GUPS KEEKAN
3
III

1 . SEETHARAMAN
GUPS AYAMPARA


BRC HOSDURG
2 . SAJINI.P
ALPS KARIPODY
4
IV

1 . VINOD KALLINGAL
GLPS KALLINGAL


BRC HOSDURG
2 . PAVITHRAN
GLPS ARAMANGANAM



3. ANANDAN K.V
GLPS UDMA
5
UP (ENGLISH)
GUPS KASARAGOD
1 . THOMAS GEORGE
SMAUPS PANAYAL



2. BETTY ABRAHAM
BRC BEKAL
6
UP (HINDI)
GLPS NILESHWAR
1. BEENA PILANGU
GHSS UDMA



2. SIBIMON
GUPS BARE



3 . KUMUDAM KUMARI
GFUPS MANIKKOTH
7
UP(MALAYALAM)
GUPS KASARAGOD ANNEX
1 . SANKARA NAMBOOTHIRI
GFHSS BEKAL



2 . NIKESH MADAI
GFUPS AYAMPARA
8
UP (SS)
BRC BEKAL
1 . MADHUSOODHANAN.M.P
GUPS KARICHERY



2 . BALACHANDRAN
HIAUPS CHITHARI
9
UP (BS)
GUPS AGAZARAHOLE
1 . JANARDHANAN KARICHERY
GUPS KARICHERY



2 . RAJESH AYAMPARA
GUPS AYAMPARA
10
UP (MATHS)
GLPS PEROLE
1 . PRABHAKARAN.T
GUPS KARICHERY



2 . C.P SURESH
3. SASIKUMAR K.V
GHSS UDMA
BRC BEKAL
11
LP/UP(ARABIC)
GUPS KASARAGOD ANNEX
1 . SULAIMAN
RALPS MOUVAL



2 . EBRAHIM
SMAUPS PANAYAL




Thursday, September 18, 2014

ONE DAY CLUSTER TRAINING SCHEDULE


                                              SSA KASARAGOD
                                              BRC BEKAL

ONE DAY CLUSTER TRAINING ON 20.09.2014 AT 9.30 AM TO 4 PM
SCHEDULE  

 SL.NO CLASS/SUBJECT VENUE CENTRE CHARGE
1 STD 1 GUPS PUTHIYAKANDAM SEEMA .P
2 STD II GUPS AGAZARAHOLE DRISHYA
3 STD III BRC BEKAL SINDHU.R
4 STD IV BRC BEKAL SINDHU .R
5 MATHEMATICS (UP) GUPS AGAZARAHOLE SHOBHA.R
6 SOCIAL SCIENCE (UP) GUPS AGAZARAHOLE SUJI MOL .S
7 BASIC SCIENCE GUPS AGAZARAHOLE SHOBHA .R
8 ENGLISH (UP) GUPS PUTHIYAKANDAM PRASEEDA .P.V



പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ പങ്കെടുക്കുന്ന വിഷയത്തിന്‍റെ ടെക്സ്റ്റ് ബുക്ക് , ഹാന്‍റ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട് ബുക്ക് എന്നിവ കൊണ്ടു വരാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അറിയിക്കുന്നു.

                                          എന്ന്
                                               വിശ്വസ്തതയോടെ
                                                                       
                                                                              ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                                                            ബി.ആര്‍.സി.ബേക്കല്‍

Wednesday, September 10, 2014

BLEND TRAINING ON 10.09.2014




ഓഫീസ് ബ്ലോഗുകള്‍ മെച്ചപ്പെടുത്തുന്നതിനുളള പരിശീലനം 10.09.2014 ന്  IT@School ല്‍ വച്ച് നടന്നു. പരിശീലനം കാസര്‍ഗോഡ് DDE ശ്രീ.രാഘവന്‍ ഉത്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഡയറ്റ് സീനിയര്‍ ലക്ചററര്‍ ശ്രീ.ഡോ.പി.വി.പുരുഷോത്തമന്‍ പരിശീലനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Tuesday, September 9, 2014

SMC PTA 2014-15 ഏകദിന പരിശീലനം


                                             SMC /PTA 2014-15
                                         ഏകദിന പരിശീലനം


2014-15 വര്‍ഷത്തെ ഒന്നാംഘട്ട SMC/PTA പരിശീലനം പളളിക്കര, പുല്ലൂര്‍ പെരിയ , അജാനൂര്‍ എന്നീ പഞ്ചായത്തുകളിലായി ആഗസ്റ്റ് 27,28 തീയ്യതികളില്‍ നടന്നു.പുല്ലൂര്‍ പെരിയയിലെ പരിശീലന പരിപാടി ജി.എച്ച്.എസ്.എസ് പെരിയയില്‍ വെച്ചാണ് നടന്നത്. അംഗങ്ങളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് തന്നെ പരിശീലന പരിപാടി സംഘടിപ്പിക്കണം എന്ന് അംഗങ്ങള്‍ സൂചിപ്പിച്ചു.ഈ അഭിപ്രായം മറ്റ് രണ്ട് പഞ്ചായത്ത് തല പരിശീലനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. പുല്ലൂരില്‍ CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി.യും ,IEDC RT സിന്ദുവും ക്ലാസുകള്‍ കൈകാര്യം ചെയ്തു.

അജാനൂര്‍ പഞ്ചായത്ത് തല പരിശീലനം 27/08/2014 ന് ജി.യു.പി.എസ്. പുതിയകണ്ടത്ത് വെച്ച് നടന്നു. ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.നസീമ ടീച്ചര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ട്രെയിനര്‍ ബെറ്റി എബ്രഹാം, CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി. തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

പളളിക്കര ഗ്രാമപഞ്ചായത്ത് SMC/PTA തല പരിശീലനം 28.08.2014 ന് ജി.യു.പി.എസ് .അഗസറഹോളയില്‍ വെച്ച് നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍ , ട്രെയിനര്‍ ശ്രീമതി ബെറ്റി എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.SMC/PTA പരിശീലനം നടന്ന് കഴിഞ്ഞാല്‍ രണ്ട് മാസത്തിലൊരിക്കല്‍ ഒരു കൂടിച്ചേരല്‍ വേണം എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


Wednesday, September 3, 2014

ONAM CELEBRATION WITH CWSN STUDENTS @BRC BEKAL ON 30/08/2014


                                                  

                          ഓണനിലാവ്

        2014 ലെ ഓണാഘോഷപരിപാടികള്‍ ബി.ആര്‍.സി.യില്‍ ഗംഭീരമായി ആഘോഷിച്ചു. 30.08.14 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ബേക്കല്‍ എ.ഇ.ഒ.ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഔപചാരികമായ ഉല്‍ഘാടനം നടത്തി.ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഡയറ്റ് കാസറഗോഡ് സീനിയര്‍ ലെക്ചറര്‍ ശ്രീ.പുരുഷോത്തമന്‍ സാര്‍ , IT@ School master ട്രെയിനര്‍ ശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും CRC കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.ശ്രീവിദ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.




      ബി.ആര്‍.സി.പരിധിയിലെ ഇരുപതോളം MR കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത് . പരിപാടിക്ക് വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കിയവരും പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ ,കായികപരിപാടികള്‍ ,പൂക്കളം എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ചു.കസേരകളി ഏറെ രസകരമായിരുന്നു. ബി.ആര്‍.സി.യിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്ക് വേണ്ടിയും പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഓഫീസില്‍ നിന്ന് ശ്രീ.മഹേഷ് പരിപാടിയില്‍ പങ്കെടുത്തു.






   

   







     വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണത്തിന്റെ നല്ല ഓര്‍മ്മകളുമായാണ് എല്ലാവരും പിരിഞ്ഞ് പോയത്.


Friday, August 22, 2014

QMT / HM CONFERENCE @ BRC BEKAL - DOCUMENTATION




                           
                                             എസ്. എസ്.എ. കാസര്‍ഗോഡ്
                                                        ബി.ആര്‍.സി. ബേക്കല്‍

          HM കോണ്‍ഫറന്‍സ്
                                                                                             &
                                                           QMT ഓറിയന്റേഷന്‍ 19.08.2014

          വിദ്യാലയങ്ങളില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ Q.M.T യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബേക്കല്‍ ബി ആര്‍ സി യുടെ പരിധിയില്‍ ഉള്ള സ്കുളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 18.08.2014 രാവിലെ 10 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ ആരംഭിച്ചു. എ. ഇ. ഒ ശ്രീ രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്തു. 54 സ്കുളുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.ഒ. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി സംസാരിച്ചു.


                        എ. ഇ. ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.



        QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.ഒ. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി വിവരിക്കുന്നു.


       തുടര്‍ന്ന് QMT ഫോര്‍മാറ്റ് എല്ലാവര്‍ക്കും വിതരണം ചെയ്തു. അതില്‍ പൂരിപ്പിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം ശേഖരിച്ച ടീച്ചേഴ്സ് ഡാറ്റയില്‍ ചില കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തുന്നതിന് വേണ്ടി GIS പ്രിന്റ് ഔട്ട് എടുത്തു കൊടുത്തു. കൂടാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ശേഖരിക്കാനുള്ള ഫോറം എല്ലാവര്‍ക്കും നല്‍കി. അദ്ധ്യാപകരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കി.

 
     സാക്ഷരം പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. കുട്ടികളില്‍ കാണുന്ന   പുരോഗതി പ്രധാനാദ്ധ്യാപകര്‍ പങ്ക് വെച്ചു.

 
                                  യോഗത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍

 
      ക്ലസ്ററര്‍ പരിശീലനത്തിന്റെ വിശകലനം യോഗത്തില്‍ നടത്തി. എസ്. എം. സി/ പി. ടി.എ പരിശീലനക്കാര്‍ പ‍ഞ്ചായത്ത് തലത്തിലും ക്ലസ്ററര്‍ തലത്തിലും നടന്ന വിവരങ്ങള്‍ പ്രധാനധ്യാപകരെ അറിയിച്ചു. വിവിധ പ‍ഞ്ചായത്തുകളില്‍ നടന്ന സമയ ക്രമം അവരെ ബോധിപ്പിച്ചു. പാദവാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍, യൂണിഫോമിനുള്ള ഇന്‍ഡന്റ് നല്‍കല്‍ , ഓഡിറ്റ് അദാലത്ത് , വിരമിച്ച അദ്ധ്യാപകരുടെ ഓഡിറ്റ് സമയക്രമം എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.

 




             ബി.ആര്‍.ജി. യോഗത്തില്‍ ബി. പി.ഒ.ശ്രീ. ശിവാനന്ദന്‍ മാസ്ററര്‍ സംസാരിക്കുന്നു.




  

SMC / PTA ORIENTATION & DRG @ BRC BEKAL - DOCUMENTATION


 
                                   എസ്. എസ്.എ. കാസര്‍ഗോഡ്                                     ബി.ആര്‍.സി. ബേക്കല്‍ 
 
           എസ്.എം.സി /പി.ടി.എ പരിശീലനം


           സ്കൂളുകളുടെ സമഗ്രമായ വികസനത്തിനും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഗുണപരമായ മാറ്റങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ അതുമൂലം ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ എസ്.എം.സി. അംഗങ്ങളുടെ ചുമതലകളും കടമകളും വളരെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്.

       
         ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച് സംസാരിക്കുന്നു.


  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്ത്    
                                                                                    സംസാരിക്കുന്നു   

         ഈ വര്‍ഷം എസ്.എം.സി./ പി.ടി.എ പരിശീലനവും DRG മാര്‍ക്കുളള പരിശീലനവും 18.08.2014 ന് ബേക്കല്‍ ബി.ആര്‍.സി.യില്‍ വച്ച് നടന്നു.ഉദുമ പഞ്ചായത്തിലെ 15 സ്കളുകളില്‍ നിന്നായി 52 SMC അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ ബി.ആര്‍.സി.കളില്‍ നിന്നും ആര്‍.പി.മാരടക്കം 20 പേരും പങ്കെടുത്തു. 


     ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ യോഗത്തില്‍ സംസാരിക്കുന്നു.

 
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാകര്‍ത്താക്കള്‍ ബോധവാന്‍മാരായാല്‍ മാത്രമേ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സാധിക്കുകയുളളൂ എന്നും, അതിനായി മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിശീലനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദിയും പറഞ്ഞു.തുടര്‍ന്ന് ശ്രീ. അജയകുമാര്‍ ബി.പി.ഒ. ബി.ആര്‍.സി.ഹോസ്ദുര്‍ഗ്ഗ് , ശ്രീ. മഹേഷ് ട്രെയിനര്‍ ബി.ആര്‍.സി.ചെറുവത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

         ശ്രീ. മഹേഷ് ട്രെയിനര്‍ പരിശീലനത്തില്‍ ക്ലാസ്സ്  കൈകാര്യം ചെയ്യുന്നു.


     മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി വളരെ മെച്ചപ്പെട്ട മൊഡ്യൂള്‍ വെച്ച് കൊണ്ടാണ് ക്ലാസുകള്‍ നടന്നത്. പൊതു വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും അതുവഴി മുഴുവന്‍ കുട്ടികളെയും സര്‍ക്കാര്‍/ എയ്ഡഡ് സ്കളുകളില്‍ എത്തിക്കുവാനും രക്ഷിതാവ് എന്നുളള നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുളള വേദിയായി എസ്.എം.സി./ പി.ടി.എ പരിശീലനം മാറി.

             
             പരിശീലനപരിപാടിയില്‍ പങ്കെടുത്ത SMC അംഗങ്ങള്‍

     ഉച്ചയ്ക്കു് ശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ.യതീഷ് കുമാര്‍ റായ് അവര്‍കള്‍  പരിശീലനപരിപാടിയില്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.



  
 ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ.യതീഷ് കുമാര്‍ റായ് അവര്‍കള്‍ SMC/PTA- DRG
            പരിശീലനത്തില്‍ സംബന്ധിച്ച്  ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
 
             
           ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദി പറഞ്ഞ് സംസാരിക്കുന്നു.