Monday, June 30, 2014

ഓഡിറ്റ് അദാലത്ത് - CPSMS


                                എസ്. എസ്.. കാസര്‍ഗോഡ്
                       ബി.ആര്‍.സി. ബേക്കല്‍
                  ഭരണ ഭാഷ മലയാളം


പ്രേക്ഷിതന്‍

           ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
            ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ്

            എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ,ഹെഡ്മിസ്ട്രസ്സ്‌മാര്‍ക്കും
            എല്‍.പി/യു.പി/എച്ച്.എസ്./എച്ച്.എസ്.എസ്

സര്‍,

          വിഷയം : എസ്.എസ്.എ അക്കൗണ്ടുകള്‍ സി.പി.എസ്.എം.എസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്.

          സൂചന: .ഡബ്ല്യു.പി. & ബി. 2014-15

              മേല്‍ വിഷയം സംബന്ധിച്ച് ഈ വര്‍ഷം മുതല്‍ എസ്.എസ്.എയുടെ എല്ലാ അക്കൗണ്ടുകളും സി.പി.എസ്.എം.എസില്‍ ഓണ്‍ലൈന്‍ ആയി ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.ആയതിനാല്‍ സ്കൂളിലുളള എസ്.എസ്.. അക്കൗണ്ടുകളുടെ ഒരു പ്രാഥമിക പരിശോധനയ്ക്കായി പഞ്ചായത്ത് തലത്തില്‍ അദാലത്തുകള്‍ താഴെപ്പറയുന്ന തീയ്യതികളില്‍ സംഘടിപ്പിച്ചിരിക്കുന്നു.പ്രസ്തുത തീയ്യതികളില്‍ എസ്.എസ്.എയുടെ ക്യാഷ് ബുക്ക്, ലെഡ്ജര്‍, ബാങ്ക് പാസ് ബുക്ക്,പാസ് ബുക്കിന്റെ അവസാന പേജിന്റെ ഒരു കോപ്പി എന്നിവ സഹിതം താഴെ ചേര്‍ത്തിരിക്കുന്ന കേന്ദ്രങ്ങളിള്‍ പ്രധാനാദ്ധ്യാപകര്‍ എത്തിച്ചേരണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

Sl.No Name of Panchayath Centre Date Time
1 Ajanur GFUPS Manikkoth 05/07/14 10.00am
2 Pullur-Periya GLPS Periye 11/07/14, 2.00pm
3 Pallikkara GUPS Agazarahole 19/07/14, 10.00 am
4 Udma BRC Bekal 25/07/14 10.00 am
 

                                                                                          എന്ന് 
                                                                                                    ഒപ്പ്
പാലക്കുന്ന്
30.06.2014  
                                                                                                ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                                                                              ബി.ആര്‍.സി.ബേക്കല്‍
 



DOCUMENTATION (PRE-METRIC SCHOLARSHIP)2014-15

Thursday, June 12, 2014

SAKSHARAM 2014-15- SRG MEETING


   

എസ് എസ് എ കാസറഗോഡ്

ബി ആര്‍ സി ബേക്കല്‍


     സാക്ഷരം 2014-15  എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 12/06/2014  

                       
           

ബേക്കല്‍ ബി ആര്‍ സിയുടെ പരിധിയിലുള്ള 51 സ്കൂളുകളിലെ എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 12/06/2014 ഉച്ചയ്ക് 2 മണിക്ക് ബേക്കല്‍ ബി ആര്‍ സിയില്‍ വച്ച് നടന്നു.51 പേരും യോഗത്തില്‍ പങ്കെടുത്തു.

 
                              
                 ബേക്കല്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു.



     
 
            എസ് ആര്‍ ജി യോഗത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍
             


                       
                ബിപിഒ ശ്രീ ശിവാനന്ദന്‍മാസ്റ്റര്‍ സ്വാഗതം പറയുന്നു.


         ബേക്കല്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബിപിഒ ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശശികുമാര്‍ നന്ദിയും പറഞ്ഞു.
‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍ഡയറ്റ് ഫാക്കല്‍ടി ശ്രീ സുബ്രഹ്മണ്യന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ വിശദീകരിച്ചു. മൊഡ്യൂള്‍ പരിചയപ്പെട്ടു. 20/06 14 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.



 
           ഡയറ്റ് ഫാക്കല്‍ടി ശ്രീ സുബ്രഹ്മണ്യന്‍ ക്ലാസ്സെടുക്കുന്നു



                       
                      പങ്കാളികള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നു.


 

കഴിഞ്ഞവര്‍ഷം സാക്ഷരം പരിപാടി നടപ്പിലാക്കിയ ജിയുപിഎസ് കരിച്ചേയിരിലെ മധുമാസ്റ്റര്‍ അനുഭവങ്ങള്‍ പങ്കുവയ്കുന്നു.




Wednesday, June 11, 2014

WORLD ENVIRONMENTAL DAY


                    എ സ്. എസ്.. കാസര്‍ഗോഡ്

               ബി.ആര്‍.സി. ബേക്കല്‍

                                       ജൂണ്‍ 5

                              ലോക പരിസ്ഥിതി ദിനം

                                    " Raise your voice not the Sea level “



                  ബേക്കല്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം    വിപുലമായി സംഘടിപ്പിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.സുബ്രമണ്യന്‍ മാസ്റ്റര്‍ ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ വൃക്ഷ തൈകള്‍ നട്ടു







ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.സുബ്രമണ്യന്‍ മാസ്റ്റര്‍ വൃക്ഷ തൈ നടുന്നു.




                         ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ മാസ്ററര്‍ വൃക്ഷ തൈ നടുന്നു.

തുടര്‍ന്ന് ശ്രീ.സുബ്രമണ്യന്‍ മാസ്റ്റര്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം നല്‍കി.“ Raise your voice not the Sea level “ (ഉയര്‍ത്തേണ്ടത് സമുദ്ര നിരപ്പല്ല നിങ്ങളുടെ ശബ്ദമാണ്.)


ലോകം നേരിടുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യ കൂട്ടായ്മ അത്യാവശ്യമാണ് . ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇത്തരം കൂട്ടായ്മകളും അതിനു നേതൃത്വം കൊടുക്കാന്‍ ജന പിന്തുണയുളള നേതാക്കളും ഉണ്ടാകുന്നു എന്നത് ശുഭ സൂചകങ്ങളാണ്.







Tuesday, June 3, 2014

ബേക്കല്‍ ബി.ആര്‍.സി തല പ്രവേശനോത്സവം @ തച്ചങ്ങാട് സ്കൂള്‍

                                  എസ്. എസ്.എ. കാസര്‍ഗോഡ്

                               ബി.ആര്‍.സി. ബേക്കല്‍
                  2014-15 ബേക്കല്‍ ബി.ആര്‍.സിതല പ്രവേശനോത്സവം @ തച്ചങ്ങാട്  സ്കൂള്‍







            
               ബേക്കല്‍ ബി.ആര്‍.സി തല  പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്കൂളില്‍  വച്ച് ഗംഭീര പരിപാടികളോടു കൂടി നടന്നു.സ്കൗട്ട്, ഗൈഡ്സ് ,തൈക്കോണ്ടോ, കുട്ടികളുടെ മിന്നുന്ന പ്രകടനങ്ങള്‍, സ്കൂള്‍ കുട്ടികളുടെഡിസ്പ്ളെ,ചെണ്ട മേളം, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയ്ക്കു കൊഴുപ്പേകി. പി.ടി.എ,എം.പി.ടി.എ, എസ്.എം.സി, സന്നദ്ധ സംഘടനകള്‍ ,നാട്ടുകാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍,സ്കൂള്‍ കുട്ടികള്‍  എന്നിവര്‍ ഘോഷയാത്രയില്‍ അണി നിരന്നു.തുടര്‍ന്ന് സ്കൂള്‍ കുട്ടികളെ  പ്രവേശന കവാടത്തില്‍ നിന്ന് ആനയിച്ച് യോഗം നടക്കുന്ന ഹാളിലേക്ക് കൊണ്ടു പോയി.എസ്. എസ്.എ. നല്‍കിയ പ്രവേശനോത്സവ ഗാനത്തോടെയാണ് കാര്യ പരിപാടികള്‍ ആരംഭിച്ചത്.
         
                          ശ്രീ.വിനോദ് മാസ്റ്ററും കുട്ടികളും  പ്രവേശനോത്സവ ഗാനം ആലപിക്കുന്നു.
                                

 
പി.ടി.എ.പ്രസിഡണ്ട്ശ്രീ.വി.വി.സുകുമാരന്‍ സ്വാഗതം പറയുന്നു.
               
               പി.ടി.എ.പ്രസിഡണ്ട്ശ്രീ.വി.വി.സുകുമാരന്‍ സ്വാഗതം പറഞ്ഞു.ബഹു:പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബഹു:ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ജാസ്മിന്‍ , ബഹു:വാര്‍ഡ് മെമ്പര്‍ അജയന്‍ പനയാല്‍ ,ഡയറ്റ് ഫാക്കല്‍റ്റി സുബ്രമണ്യന്‍ മാസ്റ്റര്‍ ,ബേക്കല്‍ ബി.പി.ഒ ശിവാനന്ദന്‍ മാസ്റ്റര്‍,എസ്.എം.സി.ചെയര്‍മാന്‍ബാലന്‍കുതിരക്കോട് ,പി.ടി.എ.അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. സ്ററാഫ് സെക്രട്ടറി ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.



    ബഹു:പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.




 
             ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുന്നു.

                                 
                   

                                     ബേക്കല്‍ ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.



                              പഠനോപകരണങ്ങളുടെ വിതരണം ബഹു:വാര്‍ഡ് മെമ്പര്‍ ശ്രീ.അജയന്‍ പനയാല്‍   നിര്‍വ്വഹിക്കുന്നു.


         
                 പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുളള പഠനോപകരണങ്ങളുടെ വിതരണം ബഹു:വാര്‍ഡ് മെമ്പര്‍ ശ്രീ.അജയന്‍ പനയാല്‍ നിര്‍വ്വഹിച്ചു.സ്കൂള്‍ എച്ച്.എം.ശ്രീ.സോമന്‍ മാസ്റ്റര്‍ ബഹു:സംസ്ഥാന   വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുള്‍ റബ്ബ്  നല്‍കിയ സന്ദേശം യോഗത്തില്‍ വായിച്ചു. എസ്. എസ്.എ . തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകം ബഹു: ബേക്കല്‍ എ.ഇ.ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ വിദ്യാലയ പരിപാലന സമിതിയ്ക്കു കൈമാറി.



                         ഘോഷയാത്രയിലെ വിവിധ ദൃശ്യങ്ങള്‍


                                                                      

           






  ദൃശ്യ,പത്ര മാധ്യമങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു.കുട്ടികള്‍ക്ക്മധുര പലഹാരങ്ങളോടൊപ്പം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.
                                                                        

       
                                          ഉദ്ഘാടന ചടങ്ങിലെ സദസ്സ്.